Sunday, September 8, 2024

HomeNewsIndiaരാഹുല്‍ ഗാന്ധിയെ പിന്തുണച്ചും ബിജെപിയെ വിമർശിച്ചും ആം ആദ്മി പാര്‍ട്ടി

രാഹുല്‍ ഗാന്ധിയെ പിന്തുണച്ചും ബിജെപിയെ വിമർശിച്ചും ആം ആദ്മി പാര്‍ട്ടി

spot_img
spot_img

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും ആംആദ്മി പാര്‍ട്ടി.

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്തു ഹൈക്കോടതി തള്ളിയതിനു പിന്നാലെയായിരുന്നു ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയത്. യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ‘ഫലപ്രദമല്ലാത്ത രാഷ്ട്രീയം’ കളിക്കുകയാണു ബിജെപിയെന്നും ഇത്തരം രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും എഎപി പറഞ്ഞു.

കോടതി വിധി തെറ്റാണെന്നും കേസില്‍ രാഹുല്‍ കുറ്റക്കാരനെന്ന കോടതി വിധി വന്നപ്പോള്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാള്‍ ഇതു ചൂണ്ടിക്കാട്ടിയിരുന്നെന്നും എഎപി വക്താവ് പ്രിയങ്ക കക്കര്‍ പറഞ്ഞു. ”വളരെ കടുത്ത ശിക്ഷയാണു രാഹുല്‍ ഗാന്ധിക്കു നല്‍കിയിരിക്കുന്നത്. ഇതു ഞങ്ങള്‍ മുൻപു തന്നെ പറഞ്ഞതാണു. ’50 കോടിയുടെ കാമുകി’ എന്ന നരേന്ദ്ര മോദിയുടെ മുൻപത്തെ പരാമര്‍ശം എല്ലാ സ്ത്രീകളെയും വ്രണപ്പെടുത്തുന്നതാണു. ഇനി രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കണം”- പ്രിയങ്ക കക്കര്‍ പറഞ്ഞു.

കേസില്‍ കഴിഞ്ഞ മാര്‍ച്ച്‌ 23നാണു രാഹുലിനെ രണ്ടുവര്‍ഷം തടവിനു വിചാരണക്കോടതി ശിക്ഷിച്ചത്. പിന്നാലെ പിന്തുണയുമായി അരവിന്ദ് കേജ്‍രിവാള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ ലോക്സഭാംഗത്വത്തിലെ അയോഗ്യത തുടരും. കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത തുടരും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments