Sunday, September 8, 2024

HomeNewsIndiaമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നാലുപേര്‍ മരിച്ചു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നാലുപേര്‍ മരിച്ചു

spot_img
spot_img

ഇംഫാല്‍:മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഒരു പോലീസ് കമാൻഡോയും വിദ്യാര്‍ത്ഥിയും അടക്കം നാലുപേര്‍ മരിച്ചു. ബിഷ്ണുപൂരില്‍ പലയിടത്തായാണ് സംഘര്‍ഷം ഉണ്ടായത്.മോറിയാങ് തുറേല്‍ മപനില്‍ അക്രമികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാരൻ മരിച്ചത്.

പോലീസ് കമന്റോ പുഖ്റാംബം രണ്‍ബീര്‍ ആണ് മരിച്ചത്.ബിഷ്‌ണുപൂര്‍, ചുരചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്. മേഖലയില്‍ നിരവധി പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. പലയിടത്തും സായുധരായ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments