Sunday, September 8, 2024

HomeNewsIndiaമുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയെ വെറുതെ വിടണമെന്ന് ഇരയായ യുവാവ്

മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയെ വെറുതെ വിടണമെന്ന് ഇരയായ യുവാവ്

spot_img
spot_img

ഭോപ്പാല്‍: മധ്യപ്രദേശിലെ സിധി ജില്ലയില്‍ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതിയെ വെറുതേവിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇരയായ യുവാവ്.

പ്രതി പ്രവേശ് ശുക്ലയ്ക്ക് തന്റെ തെറ്റ് മനസ്സിലായെന്നും അദ്ദഹേത്തെ വെറുതേവിടണമെന്നുമാണ് ദശ്ത് റാവത്ത് ആവശ്യപ്പെട്ടത്.

ബുധനാഴ്ചയാണ് പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തത്.. സംഭവത്തിന്റെ വീഡിയോ ചൊവ്വാഴ്ച സോഷ്യല്‍മീഡിയിയല്‍ വ്യാപകമായി പ്രചരിച്ചിരുന്നു. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേശിയ സുരക്ഷ നിയമം ചുമത്തി ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രവേശ് ശുക്ല ഇപ്പോള്‍ ജയിലിലാണ്.

പ്രവേശിന് സംഭവിച്ചത് വലിയ തെറ്റ് തന്നെ ആണെന്നും എന്നാല്‍ അത് അദ്ദേഹത്തിന് മനസ്സിലായെന്നുമാണ് ദശ്മത് പറയുന്നത്. ” സംഭവിച്ചത് സംഭവിച്ചു. അദ്ദേഹത്തിന് തന്റെ തെറ്റ് മനസ്സിലായി, ഇനി പ്രേവശ് ശുക്ലയെ മോചിപ്പിക്കണം. അദ്ദേഹം ഞങ്ങളുടെ ഗ്രാമത്തിലെ പണ്ഡിതനാണ്, ഗ്രാമത്തില്‍ റോഡ് പണിയണമെന്ന് അല്ലാതെ സര്‍ക്കാരിനോട് വേറൊന്നും ഞങ്ങള്‍ക്ക് ആവശ്യപ്പെടാനില്ല” ദശ്മത് പറയുന്നു.

ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം വലിയ വിവാദത്തിനാണ് കാരണമായത്. പ്രവേശ് ബിജെപിക്കാരനാണെന്ന് ആരോപണം ഉയര്‍ന്നെങ്കിലും പാര്‍ട്ടി ആ ആരോപണം നിഷേധിച്ചു. അത്സേമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ദശ്മതിന്റെ കാല്‍കഴുകി മാപ്പ് പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments