Sunday, December 22, 2024

HomeNewsIndiaവാക്കുകളില്‍ സംയമനം വേണമെന്ന് ഷാജന്‍ സ്‌കറിയയോട് നിര്‍ദേശിച്ച് സുപ്രീംകോടതി

വാക്കുകളില്‍ സംയമനം വേണമെന്ന് ഷാജന്‍ സ്‌കറിയയോട് നിര്‍ദേശിച്ച് സുപ്രീംകോടതി

spot_img
spot_img

ന്യൂഡല്‍ഹി: വാക്കുകളില്‍ സംയമനം വേണമെന്ന് ഷാജന്‍ സ്‌കറിയയോട് നിര്‍ദേശിച്ച് സുപ്രീംകോടതി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വാക്കുകളില്‍ സംയമനം പുലര്‍ത്താന്‍ ഷാജനെ ഉപദേശിക്കണമെന്ന് അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുത്രയോട് സുപ്രീംകോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.വി. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുന്നത് വരെ തടഞ്ഞത്. കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജിന്റെ പരാതിയില്‍ എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉള്‍പ്പടെ ചുമത്തിയായിരുന്നു കേസ്.

ഷാജന്‍ സ്‌കറിയക്കെതിരായ കേസ് എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടിയത്. ഷാജന്റെ വാക്കുകള്‍ അപകീര്‍ത്തികരമായിരിക്കും. എന്നാല്‍, എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് പറയാന്‍ കഴിയില്ല -കോടതി പറഞ്ഞു. മൂന്നാഴ്ചക്ക് ശേഷമാണ് വിശദമായി വാദം കേള്‍ക്കുക.

ഇതോടെ, പരാതിക്കിടയാക്കിയ വിഡിയോയുടെ തര്‍ജമ വായിക്കണമെന്ന് ശ്രീനിജന്റെ അഭിഭാഷകന്‍ അഡ്വ. വി. ഗിരി കോടതിയോട് അഭ്യര്‍ഥിച്ചു. താന്‍ അത് വായിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പരാതിക്കാരന്‍ എസ്.സി-എസ്.ടി വിഭാഗത്തില്‍ പെടുന്നു എന്ന കാരണത്താല്‍ അദ്ദേഹത്തിനെതിരായ എല്ലാ ആക്ഷേപങ്ങളും ജാതിയെ ബാധിക്കുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments