Sunday, September 8, 2024

HomeNewsIndiaഉത്തരേന്ത്യയില്‍ നാശം വിതച്ച്‌ മഴ; 34 പേര്‍ക്ക് ജീവന്‍ നഷ്ടമായി

ഉത്തരേന്ത്യയില്‍ നാശം വിതച്ച്‌ മഴ; 34 പേര്‍ക്ക് ജീവന്‍ നഷ്ടമായി

spot_img
spot_img

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 34-ലധികം പേര്‍ മരിച്ചതായാണ് വിവരം.

നഗരങ്ങളിലും പട്ടണങ്ങളും റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്.

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാൻ, ഡല്‍ഹി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഭയപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയിയല്‍ പ്രചരിക്കുന്നുണ്ട്. വെള്ളത്തില്‍ മുങ്ങിത്താണ വാഹനങ്ങളുടേയും കരകവിഞ്ഞ് ഒഴുകുന്ന പുഴകളുടേsയും ജനവാസപ്രദേശത്തേക്ക് കുത്തിയൊലിച്ചുകയറുന്ന ചെളിവെള്ളത്തിന്റേയുമൊക്കെ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നിരിക്കുന്നത്.

ഹിമാചല്‍ പ്രദേശില്‍, തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി.വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments