Sunday, September 8, 2024

HomeNewsIndiaയമുനയില്‍ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയില്‍; അടിയന്തര യോഗം വിളിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി

യമുനയില്‍ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയില്‍; അടിയന്തര യോഗം വിളിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ പെയ്തിറങ്ങിയ പേമാരിക്കു പിന്നാലെ ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

യമുന കരകവിഞ്ഞൊഴുകിയതോടെ നദീതീരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു.

207.55 മീറ്ററാണ് നിലവില്‍ യമുന നദിയിലെ ജലനിരപ്പ്. 45 വര്‍ഷം മുമ്ബ് 207.40 മീറ്ററിലെത്തിയതാണ് ഇതുവരെയുള്ള റെക്കോഡ്. നിരവധി വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വെള്ളം കയറി. ജലനിരപ്പ് ഉയരുന്നതിനാല്‍ പലരും വീട്ടുസാധനങ്ങള്‍ ടെറസിലേക്ക് മാറ്റി. മഴക്കെടുതി നേരിടാൻ സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണെന്ന് നേരത്തെ കെജ്രിവാള്‍ അറ‍ിയിച്ചിരുന്നു.

സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി വെള്ളപൊക്ക സാധ്യത പ്രദേശങ്ങളി

ല്‍ ഡല്‍ഹി പൊലീസ് ജനം ഒരുമിച്ചുകൂടുന്നതിന് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. നദിയിലെ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് ജലവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ക്രമാതീതമായാണ് യമുനയിലെ ജലനിരപ്പ് ഉയര്‍ന്നത്.

വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments