Sunday, September 8, 2024

HomeNewsIndiaമലയാളി സിഇഒ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസില്‍ ജോക്കര്‍ ഫെലിക്സ് അറസ്റ്റില്‍

മലയാളി സിഇഒ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസില്‍ ജോക്കര്‍ ഫെലിക്സ് അറസ്റ്റില്‍

spot_img
spot_img

ബെംഗളൂരു: ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ടെക് കമ്ബനിയുടെ മാനേജിംഗ് ഡയറക്ടറെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളും അറസ്റ്റില്‍.

ബുധനാഴ്ച രാവിലെയാണ് ഇവര്‍ പോലീസ് പിടിയിലായത്. ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിന്റെ എംഡിയായിരുന്ന ഫണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ മുഖ്യപ്രതി ഇതേ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ കൂടിയാണ്. മറ്റു രണ്ടു പേര്‍ക്കൊപ്പമാണ് ഇയാള്‍ കൃത്യം നടത്തിയത്. വെട്ടുകത്തി, വാള്‍, ചെറിയ കത്തി തുടങ്ങി പല ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഫണീന്ദ്ര സുബ്രഹ്മണ്യനെയും വിനു കുമാറിനെയും ആക്രമിച്ചത്.

പ്രതികള്‍ ബലപ്രയോഗത്തിലൂടെയാണ് കമ്ബനിയുടെ ഉള്ളില്‍ പ്രവേശിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പോലീസ് രണ്ട് സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്‌, സംഭവദിവസം വൈകുന്നേരം നാലു മണിയോടെയാണ് പ്രതികള്‍ നോര്‍ത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയിലുള്ള ഓഫീസിനകത്ത് അതിക്രമിച്ചു കടന്നത്. സംഭവം നടക്കുമ്ബോള്‍ പത്തോളം ജീവനക്കാരും ഓഫീസിനകത്തുണ്ടായിരുന്നു.മൂവരും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആദ്യം ഫണീന്ദ്രയെ ആണ് ആക്രമിച്ചത്. വിനു കുമാര്‍ തടുക്കാൻ ശ്രമിച്ചതിനിടെ പ്രതികള്‍ ഇയാള്‍ക്കു നേരെയും തിരിഞ്ഞു. കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു

ജിനെറ്റ് ഉടമ അരുണ്‍ കുമാര്‍ ആസാദിനെ ഇന്നലെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ കമ്ബനി ഹെബ്ബാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ്. ബിസിനസ് വൈരാഗ്യത്തെ തുടര്‍ന്ന് ജോക്കര്‍ ഫെലികസ് എന്ന ശബരീഷിന് ഇയാള്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഫെലിക്‌സിന് കമ്ബനി മേധാവികളോടുള്ള വൈരാഗ്യം ഇയാള്‍ മുതലെടുക്കുകയായിരുന്നു.

ടിക് ടോക്കില്‍ മുഖത്ത് ടാറ്റൂ ചെയ്ത്, മുടിയില്‍ ചായം പൂശി, മഞ്ഞക്കണ്ണടയെല്ലാം ധരിച്ചാണ് ജോക്കര്‍ ഫെലികസ് പ്രത്യക്ഷപ്പെടാറുള്ളത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കണ്ണുകളില്‍ കറുത്ത നിറവും, വായയില്‍ രക്തനിറവുമെല്ലാം വരച്ചുചേര്‍ത്ത് ജോക്കറിന്റെ രൂപത്തിലുള്ള ചിത്രവും ഇയാള്‍ നേരത്തെ പങ്കുവെച്ചിരുന്നു. സ്വന്തമായി കമ്ബനി തുടങ്ങണമെന്ന ആഗ്രഹം ഇയാള്‍ക്കുണ്ടായിരുന്നു.

കൊലപാതകത്തിന് ഒന്‍പത് മണിക്കൂര്‍ മുമ്ബ് ഫെലിക്സ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അതേ കുറിച്ച്‌ സൂചന നല്‍കിയിരുന്നു. ഭൂമിയിലെ മനുഷ്യര്‍ മുഖസ്തുതിക്കാരും വഞ്ചകരുമാണ്. ഈ ഗ്രഹത്തിലെ ചീത്ത മനുഷ്യരെ ഞാന്‍ വേദനിപ്പിക്കും. നല്ലയാളുകളെ വേദനിപ്പിക്കില്ലെന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നുണ്ട്. അതേസമയം ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും പെയ്ഡ് കണ്ടന്റ് ചെയ്ത് കൊടുക്കുന്ന വ്‌ളോഗറായിട്ടാണ് ജോക്കര്‍ ഫെലിക്‌സ് സമൂഹമാധ്യമങ്ങളില്‍ സ്വയം പരിചയപ്പെടുത്തുന്നത്.

ഫെലിക്‌സിനെ എയ്‌റോണിക്‌സ് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജിനെറ്റ് എന്ന മറ്റൊരു കമ്ബനിയില്‍ ജോലി ചെയ്തിരുന്നു. ജിനെറ്റും, എയ്‌റോണിക്‌സും തമ്മില്‍ കടുത്ത മത്സരം തന്നെ ഹെബ്ബാള്‍ മേഖലയില്‍ നടന്നിരുന്നു. ജിനെറ്റിന് ലഭിക്കേണ്ടിയിരുന്ന രണ്ട് പ്രധാനപ്പെട്ട ബിസിനസ് ഡീലുകള്‍ എയ്‌റോണിക്‌സ് നേടിയെടുത്തതാണ് അരുണ്‍ കുമാറിന്റെ പകയ്ക്ക് കാരണമായത്. തുടര്‍ന്നാണ് ജോക്കര്‍ ഫെലിക്‌സിന് ക്വട്ടേഷന്‍ നല്‍കിയത്.

ഫെലിക്‌സിന്റെ കൂട്ടാളികളായ സന്തോഷും വിനയ് റെഡ്ഡിയും ഒപ്പമുണ്ടായിരുന്നു.സംഭവ ശേഷം ഫെലിക്‌സ് ഓടി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്നിന് അടിമകളാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments