Sunday, September 8, 2024

HomeNewsIndiaസെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് കാലാവധി ജൂലൈ 26 വരെ നീട്ടി

സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് കാലാവധി ജൂലൈ 26 വരെ നീട്ടി

spot_img
spot_img

അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയുടെ റിമാൻഡ് നീട്ടി. ജൂലൈ 26 വരെയാണ് റിമാൻഡ് നീട്ടിയത്.

ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ചെന്നൈ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്.

അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ മേഘല നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം തുടരും. കേസ് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. അറസ്റ്റ് നിയമവിധേയമാണെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. സെന്തിലിൻ്റെ അഭിഭാഷകൻ്റെ വാദം വെള്ളിയാഴ്ച കേള്‍ക്കും.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട പത്തുസ്ഥലങ്ങളില്‍ ചൊവ്വാഴ്ചയും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. കരൂരില്‍ സെന്തില്‍ ബാലാജിയുമായും സഹോദരൻ അശോക് കുമാറുമായും അടുപ്പമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായനികുതി റെയ്ഡിന്റെ തുടര്‍ച്ചയായിരുന്നു ചൊവ്വാഴ്ചത്തെ റെയ്ഡ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments