Sunday, September 8, 2024

HomeNewsIndiaരണ്ടാം പ്രതിപക്ഷ യോഗം 18 ന്; നേതാക്കള്‍ക്ക് വിരുന്നൊരുക്കാന്‍ സോണിയ ഗാന്ധി

രണ്ടാം പ്രതിപക്ഷ യോഗം 18 ന്; നേതാക്കള്‍ക്ക് വിരുന്നൊരുക്കാന്‍ സോണിയ ഗാന്ധി

spot_img
spot_img

ഡല്‍ഹി: പാട്നയില്‍ ചേര്‍ന്ന ആദ്യ പ്രതിപക്ഷ യോഗം വിജയമായതിന് പിന്നാലെ രണ്ടാം യോഗം ബെംഗളൂരുവില്‍ വെച്ച്‌ നടത്താൻ പാര്‍ട്ടികള്‍.

18 നാണ് യോഗം ചേരുക. ആം ആദ്മി പാര്‍ട്ടിയടക്കം 24 പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി അത്താഴ വിരുന്നൊരുക്കും.

പാട്നയില്‍ ചേര്‍ന്ന യോഗത്തില്‍ 15 പാര്‍ട്ടികളായിരുന്നു പങ്കെടുത്തിരുന്നത്. എംഡിഎംകെ, കെഡിഎംകെ, വിസികെ, ആര്‍എസ്പി,മുസ്ലീം ലീഗ് കേരള കോണ്‍ഗ്രസ് (ജോസഫ്), കേരണ കോണ്‍ഗ്രസ് (എം),ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നില്ല. ഈ പാര്‍ട്ടികളും ബെംഗളൂരുവില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments