Sunday, September 8, 2024

HomeNewsIndiaചന്ദ്രയാന്‍ 3, കൗണ്ട് ഡൗണ്‍ തുടങ്ങി; വിക്ഷേപണം നാളെ

ചന്ദ്രയാന്‍ 3, കൗണ്ട് ഡൗണ്‍ തുടങ്ങി; വിക്ഷേപണം നാളെ

spot_img
spot_img

ബംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി.

26 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണിനാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05ഓടെ തുടക്കമായത്. വെള്ളി ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം.

എല്‍വിഎം 3 എം 4 റോക്കറ്റിലാണ് വിക്ഷേപണം. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ജൂലൈ 13ന് വിക്ഷേപിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിയതി മാറ്റുകയായിരുന്നു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നാണ് ചാന്ദ്രയാൻ വിക്ഷേപിക്കുന്നത്.

2019-ലെ ചന്ദ്രയാൻ-2 ദൗത്യം അവസാന നിമിഷം സോഫ്റ്റ്ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments