Sunday, September 8, 2024

HomeNewsIndiaഏക സിവില്‍ കോഡിനെതിരെ നിയമ കമ്മീഷന് കത്തയച്ച് സ്റ്റാലിന്‍

ഏക സിവില്‍ കോഡിനെതിരെ നിയമ കമ്മീഷന് കത്തയച്ച് സ്റ്റാലിന്‍

spot_img
spot_img

ചെന്നൈ: ഏക സിവില്‍ കോഡിനെതിരെ തമിഴ്നാട്. ചരിത്രബോധമില്ലാത്ത നടപടികളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ നിയമ കമ്മീഷന് കത്തയച്ചു.

ഏക സിവില്‍ കോഡ് ബഹുസ്വരതയ്ക്കും സാമുദായികസാഹോദര്യത്തിനും ഭീഷണിയാകും. ഏക നിയമം അടിച്ചേല്പിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധം ആണ്.

രാജ്യത്തിന്റെ ശക്തി വൈവിദ്ധ്യം ആണെന്നും ഒരേനിയമം അല്ല, തുല്യഅവസരം ആണ് പൗരന്മാര്‍ക്ക് ആദ്യം ഉറപ്പാക്കേണ്ടതെന്നും സ്റ്റാലിൻ പറഞ്ഞു.

ഈ വിഷയത്തില്‍ ഒരു സംസ്ഥാനം നിയമ കമ്മീഷന് കത്ത് അയക്കുന്നത് ആദ്യമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments