Sunday, September 8, 2024

HomeNewsIndiaതനിക്കെതിരെ മത്സരിക്കാന്‍ ധൈര്യം കാണിക്കണം: പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച്‌ ബ്രിജ് ഭൂഷണ്‍

തനിക്കെതിരെ മത്സരിക്കാന്‍ ധൈര്യം കാണിക്കണം: പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച്‌ ബ്രിജ് ഭൂഷണ്‍

spot_img
spot_img

ഡല്‍ഹി: പ്രിയങ്കഗാന്ധിയെ വെല്ലുവിളിച്ച്‌ ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ധൈര്യം കാണിക്കണമെന്നാണ് ബ്രിജ് ഭൂഷന്റെ വെല്ലുവിളി. ജയം എപ്പോഴും സത്യത്തിനാണെന്നും ട്വിറ്ററിലെ കളി അവസാനിപ്പിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണമെന്നും ബ്രിജ് ഭൂഷണ്‍ ആവശ്യപ്പെട്ടു.

ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷനെ ഡബ്ല്യുഎഫ്‌ഐ മേധാവി സ്ഥാനത്ത് നിന്ന് ഉടന്‍ പുറത്താക്കണമെന്നും അറസ്റ്റിന് പുറമെ കാര്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.ഇതിനു മറുപടിയായാണ് ബ്രിജ് ഭൂഷന്റെ വെല്ലുവിളി.

എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് എന്നാണ് ബ്രിജ് ഭൂഷന്റെ ആരോപണം. പ്രിയങ്ക ഗാന്ധിയും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും പോലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം ആരെയും കുറ്റവാളിയായി കണക്കാക്കുന്നില്ലെന്നുമാണ് ബ്രിജ് ഭൂഷണ്‍ പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments