Sunday, September 8, 2024

HomeNewsIndiaവിമത എന്‍.സി.പി എം.എല്‍.എമാര്‍ പവാറിനെ കാണാനെത്തി

വിമത എന്‍.സി.പി എം.എല്‍.എമാര്‍ പവാറിനെ കാണാനെത്തി

spot_img
spot_img

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാര്‍ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ കാണാനെത്തി.

മുംബൈ വൈ.ബി. ചവാന്‍ സെന്ററില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. പിളര്‍പ്പിന് ശേഷം ആദ്യമായാണ് ഇവര്‍ നേരില്‍ കാണുന്നത്. പ്രഫുല്‍ പട്ടേല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ഹസൻ മുശ് രിഫ്, ഛഗൻ ഭുജബല്‍, ധനഞ്ജയ് മുണ്ടെ, അതിഥി താക്കറെ, ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ എന്നിവരാണ് അജിത് പവാറിനൊപ്പം എൻ.സി.പി ഓഫിസിലെത്തിയത്. ശരദ് പവാര്‍ പക്ഷത്തിലെ സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ജിതേന്ദ്ര ഔഹാദ് എന്നിവരും സംബന്ധിച്ചു.

ശരദ് പവാര്‍ ഉണ്ടെന്നറിഞ്ഞ് മുൻകൂട്ടി അനുമതി തേടാതെയാണ് തങ്ങള്‍ വന്നതെന്നും അനുഗ്രഹം തേടിയെത്തിയതാണെന്നും പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു. എൻ.സി.പി ഒരുമിച്ച്‌ നില്‍ക്കണമെന്ന് ശരദ് പവാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, അതിനോട് അദ്ദേഹം പ്രതികരിച്ചില്ല. ഞങ്ങള്‍ പറയുന്നതെല്ലാം കേട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ രണ്ടിനാണ് അജിത് പവാറിന്റെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാര്‍ ബി.ജെ.പി സഖ്യത്തിനൊപ്പം ചേര്‍ന്നത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും പ്രഫുല്‍ പട്ടേല്‍ അടക്കം എട്ട് എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments