Sunday, September 8, 2024

HomeNewsIndiaപ്രതിപക്ഷ പാര്‍ടികളുടെ സഖ്യത്തിന് പേര് 'ഇന്ത്യ'

പ്രതിപക്ഷ പാര്‍ടികളുടെ സഖ്യത്തിന് പേര് ‘ഇന്ത്യ’

spot_img
spot_img

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ടികളുടെ കൂട്ടായ്മയ്ക്ക് പുതിയ പേര് (I.N.D.I.A) – ഇന്ത്യൻ നാഷണല്‍ ഡെവലപ്മെന്റല്‍ ഇൻക്ലൂസിവ് അലയൻസ്.

ബിജെപിയുടെ വര്‍ഗീയ, ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരായ പോരാട്ടത്തിന് കരുത്തുറ്റ പോര്‍മുഖം തുറക്കാൻ ബംഗളൂരുവില്‍ ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ടികളുടെ യോഗമാണ് പേര് പ്രഖ്യാപിച്ചത്.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഇനി ഏറ്റുമുട്ടുന്നത് ബിജെപിയും ‘ഇന്ത്യ’യും തമ്മിലായിരിക്കുമെന്ന് പ്രതിപക്ഷ പാര്‍ടികളുടെ രണ്ടാം യോഗശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു. പതിനൊന്നംഗ കോ– ഓര്‍ഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

അടുത്തയോഗം മുംബൈയില് ചേരും. കോ– ഓര്‍ഡിനേഷൻ കമ്മിറ്റിയംഗങ്ങളെയും കണ്‍വീനറെയും മുംബൈ യോഗം തീരുമാനിക്കും. പ്രചാരണം ആസൂത്രണം ചെയ്യാൻ ഡല്‍ഹി കേന്ദ്രീകരിച്ച്‌ സെക്രട്ടറിയറ്റിനും രൂപം നല്‍കും. ഇതിന്റെ ഘടന അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു.

ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കാൻ ആസൂത്രിത നീക്കം മോദി സര്‍ക്കാര്‍ നടത്തുമ്ബോള്‍ രാജ്യത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് പ്രതിപക്ഷം ഏറ്റെടുക്കുന്നത്.

പ്രാദേശികമായ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച്‌ വിവിധ കക്ഷികള്‍ ഐക്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. പട്നയില്‍നിന്ന് ബംഗളൂരുവില്‍ എത്തിയപ്പോള്‍ കക്ഷികളുടെ എണ്ണം 16ല്‍നിന്ന് 26 ആയി. ഈ വളര്‍ച്ചയില്‍ ഭീതിയിലായ മോദി എൻഡിഎ യോഗം വിളിച്ചു. 30 പാര്‍ടി ഒപ്പമുണ്ടെന്നാണ് അവകാശവാദം. എന്നാല്‍, കേട്ടിട്ടുപോലുമില്ലാത്ത ചില പാര്‍ടികള്‍ മാത്രമാണ് ഒപ്പമുള്ളത്. ഇതുവരെ മുന്നണി നേതാക്കളോട് മിണ്ടാൻപോലും കൂട്ടാക്കാത്ത മോദി ഇപ്പോള്‍ ഓടിനടന്ന് പാര്‍ടികളെ ക്ഷണിക്കുകയാണ്. ബിജെപിയുടെ ഭയം ഇതില്‍ വ്യക്തമാണെന്നും ഖാര്‍ഗെ പറഞ്ഞു.

ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മണിപ്പുര്‍ ജനതയ്ക്കും വേണ്ടിയാണ് പ്രതിപക്ഷ കൂട്ടായ്മയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

ആകാശവും ഭൂമിയും ഉള്‍പ്പെടെ എല്ലാം വിറ്റുതുലയ്ക്കുകയാണെന്നും രാജ്യതാല്‍പ്പര്യത്തിനുവേണ്ടിയാണ് കൂട്ടായ്മയെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഇന്ത്യ എന്ന ആശയവും മോദിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments