ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നും അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. വിഡിയോയില്‍ പച്ച ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നയാളാണ് പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കി.
മണിപ്പൂരില്‍ കുക്കി വനിതകള്‍ക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപകല്‍ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മേയ് നാലിന് കാങ്പോക്പി ജില്ലയില്‍ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ പ്രചരിച്ചത്. സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകള്‍ കരയുന്നതും ദൃശ്യത്തിലുണ്ട്.