Sunday, September 8, 2024

HomeNewsIndiaമണിപ്പുരില്‍ സ്‌ത്രീകളെ നഗ്നരാക്കി പീഡനം: പ്രധാന പ്രതിയുടെ വീട് കത്തിച്ചു

മണിപ്പുരില്‍ സ്‌ത്രീകളെ നഗ്നരാക്കി പീഡനം: പ്രധാന പ്രതിയുടെ വീട് കത്തിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: മണിപ്പുരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിലെ പ്രധാനപ്രതിയുടെ വീട് ഗ്രാമവാസികള്‍ കത്തിച്ചു.

അറസ്റ്റിലായ ഹുയിറെം ഹെരൊദാസ് മെയ്തിയുടെ വീട് തീവെച്ച്‌ നശിപ്പിച്ചെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തി ലൈംഗികാതിക്രമം നടത്തുന്നതിൻറെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്റ്റിലായത്. കേസിലെ പ്രതികളായ നാലു പേര്‍ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. മണിപ്പുരില്‍ നിന്നുള്ള ക്രൂരതയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം പൊലീസ് നടപടി സ്വീകരിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments