Sunday, September 8, 2024

HomeNewsIndiaമോദി പരാമര്‍ശത്തില്‍ സ്റ്റേ ആവശ്യം അംഗീകരിച്ചില്ല, രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ആഗസ്റ്റ് 4ന് പരിഗണിക്കും

മോദി പരാമര്‍ശത്തില്‍ സ്റ്റേ ആവശ്യം അംഗീകരിച്ചില്ല, രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ആഗസ്റ്റ് 4ന് പരിഗണിക്കും

spot_img
spot_img

മോദി കുടുംബപ്പേര് പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്റ്റേ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിക്കുന്നത് ആഗസ്റ്റ്‌ 4ലേയ്ക്ക് മാറ്റുകയും ചെയ്തു.

‘മോദി കുടുംബപ്പേര്’ പരാമര്‍ശത്തില്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് തടയാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് മുൻ മന്ത്രി പൂര്‍ണേഷ് മോദിയോടും സംസ്ഥാന സര്‍ക്കാരിനോടും സുപ്രീം കോടതി വെള്ളിയാഴ്ച പ്രതികരണം തേടി. “ഈ ഘട്ടത്തിലെ ഏറ്റവും അടിസ്ഥാനമായ ചോദ്യം, ശിക്ഷ സ്റ്റേ ചെയ്യാൻ അര്‍ഹതയുണ്ടോ എന്നതാണ്,” ബെഞ്ച് നിരീക്ഷിച്ചു പൂര്‍ണേഷ് മോദിക്ക് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, പികെ മിശ്ര എന്നിവരുടെ ബെഞ്ച് നോട്ടീസ് നല്‍കിയത്.

അതേസമയം രാഹുലിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി ഹര്‍ജി പരിഗണിക്കുന്നതിന് നിരവധി കാരണങ്ങള്‍ ആണ് ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ തന്നെ ലോക്സഭാംഗമെന്ന നിലയില്‍ രാഹുലിന് 111 ദിവസം നഷ്ടമായി. ഒരു സമ്മേളനം പൂര്‍ണമായി നഷ്ടമായി. അടുത്തത് നഷ്ടമാകാന്‍ പോകുന്നു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഏതു സമയവും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം അദ്ദേഹം കോടതിയില്‍ പറഞ്ഞു.

എന്നാല്‍, സിങ്‍വിയെ ശ്രവിച്ച ജസ്റ്റിസ് ഗവായ്, പി.കെ. മിശ്ര എന്നിവരുടെ ബെ‍ഞ്ച് വിശദമായ വാദത്തിലേക്ക് കടക്കാതെ ഹര്‍ജി പരിഗണിക്കുന്നതിന് അടുത്ത തിയതി പ്രഖ്യാപിക്കുകയായിരുന്നു.

പൂര്‍ണേഷ് മോദിയോടും സംസ്ഥാന സര്‍ക്കാരിനോടും പ്രതികരണം അറിയിക്കാന്‍ നോട്ടീസ് നല്‍കിയ കോടതി മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ ഹര്‍ജി വീണ്ടും പരിഗണിക്കാമെന്ന് അറിയിച്ചു. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നത് കൂടുതല്‍ നീളുന്നത് ഗുണകരമാകില്ലെന്ന് രാഹുലിനു വേണ്ടി സിങ്‍വി ചൂണ്ടിക്കാട്ടി. ഈ അവസരത്തില്‍ മറുഭാഗവും കേള്‍ക്കെണ്ടതുണ്ട് എന്നായിരുന്നു കോടതിയുടെ നിലപാട്.

ഇതിനിടെ 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാമെന്ന് പൂര്‍ണേശ് മോദിക്കായി ഹാജരായ മഹേഷ് ജഠ്മലാനി അറിയിച്ചു. തുടര്‍ന്ന് ജൂലൈ 4 ന് ഹര്‍ജി വീണ്ടും പരിഗണിക്കാം എന്ന് കോടതി അറിയിയ്ക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments