Sunday, September 8, 2024

HomeNewsIndiaവോട്ടര്‍ ഐ.ഡി- ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ല; പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

വോട്ടര്‍ ഐ.ഡി- ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ല; പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

spot_img
spot_img

രാജ്യത്ത് വോട്ടര്‍ ഐ.ഡിയും ആധാറും തമ്മില്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ല. പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍റെ ചോദ്യത്തിന് കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുൻ റാം മേഘ്വാള്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016ലെ ആധാര്‍ നിയമപ്രകാരം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണോയെന്നായിരുന്നു എം.പിയുടെ ചോദ്യം.

എന്നാല്‍, 2016ലെ ആധാര്‍ നിയമപ്രകാരം ആധാറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് നിയമ സഹമന്ത്രി രേഖാമൂലം മറുപടി നല്‍കി. എന്നാല്‍, 2021ല്‍ ഭേദഗതിചെയ്ത തെരഞ്ഞെടുപ്പ് നിയമപ്രകാരം ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫിസര്‍മാര്‍ക്ക് വോട്ടര്‍മാരെ തിരിച്ചറിയാൻ ആധാര്‍ ചോദിക്കാമെന്ന വ്യവസ്ഥയുണ്ട്. എങ്കിലും, വോട്ടര്‍മാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ നല്‍കിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments