Sunday, September 8, 2024

HomeNewsIndiaഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് വീണ്ടും പറക്കാനുള്ള അനുമതി

ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് വീണ്ടും പറക്കാനുള്ള അനുമതി

spot_img
spot_img

ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് വീണ്ടും പറക്കാനുള്ള അനുമതി ഏവിയേഷന്‍ റെഗുലേറ്റര്‍ അതോറിറ്റി നല്‍കി. ചില നിബന്ധനകളോടെ 15 വിമാനങ്ങളും 114 പ്രതിദിന ഫ്‌ലൈറ്റുകളുമായി സര്‍വീസ് പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഡല്‍ഹി ഹൈക്കോടതിയുടെയും എന്‍സിഎല്‍ടിയുടെ ഡല്‍ഹി ബെഞ്ചിന്റെയും പരിഗണനയിലുള്ള റിട്ട് ഹര്‍ജികളുടെ / അപേക്ഷകളുടെ പരിണാമത്തെ ആശ്രയിച്ചിരിക്കും ഈ അംഗീകാരമെന്ന് ഡിജിസിഎ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഷെഡ്യൂള്‍ ചെയ്ത ഫ്‌ലൈറ്റുകള്‍ക്കായി ഡിജിസിഎയില്‍ നിന്ന് ഇടക്കാല ധനസഹായവും അനുമതിയും ലഭിച്ച ശേഷം ഗോഫസ്റ്റിന് സേവനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
ഡിജിസിഎ യുടെ തീരുമാനം കണ്ണൂര്‍ വിമാനത്താവളത്തിന് ഏറെ ആശ്വാസകരമാകും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments