ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 87,026 ഇന്ത്യക്കാര്‍ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകള്‍.
ആറ് മാസക്കാലയളവിലെ കണക്കാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. 2011 മുതല്‍ ഇതുവരെ 17.50 ലക്ഷത്തിലധികം പേര്‍ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും എസ് ജയശങ്കര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
2022ല്‍ 2,25,620 ഇന്ത്യക്കാരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. 2021-ല്‍ 1,63,370 പേരും, 2020ല്‍ 85,256 ഇന്ത്യക്കാരും 2019ല്‍ 1,44,017 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിട്ടു. 2018 ല്‍, 1,34,5318, ഇന്ത്യക്കാരും പൗരത്വം ഉപേക്ഷിച്ചതായും വിദേശകാര്യ മന്ത്രി ലോക്‌സഭയെ അറിയിച്ചു.
വലിയൊരു വിഭാഗം ഇന്ത്യൻ പൗരന്മാര്‍ ആഗോള തൊഴിലിടങ്ങള്‍ തേടിപ്പോകുന്നുണ്ട്. കൂടാതെ പഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരില്‍ പലരും വ്യക്തിപരമായ സൗകര്യാര്‍ത്ഥം വിദേശ പൗരത്വം സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞു. പ്രവാസികളുമായുള്ള ഇടപെടലില്‍ സര്‍ക്കാര്‍ പരിവര്‍ത്തനപരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും, വിദേശത്തുള്ള ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ സമ്ബത്താണെന്നും, അദ്ദേഹം പറഞ്ഞു.