Sunday, September 8, 2024

HomeNewsIndiaമാരത്തോണില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി ഹൃദയസ്തംഭനം മൂലം മരിച്ചു

മാരത്തോണില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി ഹൃദയസ്തംഭനം മൂലം മരിച്ചു

spot_img
spot_img

മധുരയില്‍ മാരത്തോണില്‍ പങ്കെടുത്ത ഇരുപതുകാരനായ വിദ്യാര്‍ത്ഥി ഹൃദയസ്തംഭനം മൂലം മരിച്ചു. മാരത്തോണ്‍ ഓട്ടത്തിന് ശേഷം അപസ്മാര ലക്ഷണങ്ങളും വിദ്യാര്‍ത്ഥി കാണിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

മരണകാരണത്തപ്പറ്റി പോലീസ് വിശദമായി അന്വേഷിച്ച്‌ വരികയാണ്.

കല്ലക്കുറിച്ചി സ്വദേശിയായ ദിനേഷ് കുമാറാണ് മരിച്ചത്. ഞായറാഴ്ച നടന്ന ഉതിരം 2023 രക്തദാന മാരത്തോണിലാണ് യുവാവ് പങ്കെടുത്തത്. സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യവും വാണിജ്യ നികുതി-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി പി മൂര്‍ത്തിയുമാണ് മാരത്തോണ്‍ ഉദ്ഘാടനം ചെയ്തത്.

മാരത്തോണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷവും ദിനേഷ് വളരെ ആരോഗ്യവാനായാണ് കാണപ്പെട്ടിരുന്നതെന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം ദിനേഷ് കുമാറിന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് തനിക്ക് ചില അസ്വസ്ഥതകള്‍ തോന്നുന്നുവെന്ന് ദിനേഷ് പറഞ്ഞിരുന്നു. റെസ്റ്റ് റൂമിലേക്ക് പോകുകയാണെന്നും പറഞ്ഞതായി സുഹൃത്തുക്കള്‍ വ്യക്തമാക്കി.

പിന്നീടാണ് ദിനേഷ് അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ രാജാജി ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.രാവിലെ 8:45 ഓടെ ദിനേഷിനെ ആശുപത്രിയുടെ അടിയന്തര വിഭാഗത്തിലേക്ക് മാറ്റി. തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമ ശ്വാസം നല്‍കി. ആശുപത്രിയിലെത്തിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഏകദേശം 10.10 ഓടെയാണ് ദിനേഷിന് ഹൃദയസ്തംഭനമുണ്ടായത്.

ദിനേഷിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ചികിത്സയും ആശുപത്രി അധികൃതര്‍ നല്‍കി. എന്നാല്‍ 10:45 ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments