Sunday, September 8, 2024

HomeNewsIndiaഅദാനി ഗ്രൂപ്പ് അഗ്നിവീര്‍ പരിശീലന കേന്ദ്രം തുടങ്ങി

അദാനി ഗ്രൂപ്പ് അഗ്നിവീര്‍ പരിശീലന കേന്ദ്രം തുടങ്ങി

spot_img
spot_img

ബിലാസ്പൂര്‍: കരാര്‍ അടിസ്ഥാനത്തില്‍ സൈനിക സേവനത്തിന് യുവാക്കളെ തെരഞ്ഞെടുക്കുന്ന ‘അഗ്നിപഥ്’ പദ്ധതിയില്‍ ചേരാൻ ആഗ്രഹിക്കുന്നവര്‍ക്ക് അദാനി ഗ്രൂപ്പിന് കീഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.

ബിലാസ്പൂര്‍ ജില്ലയിലെ ബര്‍മാനയില്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള എ.സി.സി സിമന്റ് ഫാക്ടറിയോട് ചേര്‍ന്നാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

അഗ്നിവീര്‍ റിക്രൂട്ട്മെന്റിനെ കുറിച്ച്‌ അവബോധം സൃഷ്ടിക്കാനും കൂടുതല്‍ യുവാക്കളെ പ്രതിരോധ സേവനങ്ങളില്‍ ചേരാൻ പ്രോത്സാഹിപ്പിക്കാനുമാണ് പരിശീലന കേന്ദ്രം തുടങ്ങിയതെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു. എസിസി കാമ്ബസില്‍ സ്ഥിതി ചെയ്യുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് സൗജന്യ സൈനിക റിക്രൂട്ട്‌മെന്റ് പരിശീലനം നല്‍കുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments