Sunday, September 8, 2024

HomeNewsIndiaമൂന്നാം തവണയും താന്‍ തന്നെ പ്രധാനമന്ത്രിയെന്ന് മോദി

മൂന്നാം തവണയും താന്‍ തന്നെ പ്രധാനമന്ത്രിയെന്ന് മോദി

spot_img
spot_img

ന്യൂഡല്‍ഹി: അടുത്ത തവണയും താൻ പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ മൂന്നാം ടേമില്‍ ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്ബത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ പ്രഗതി മെെതാനിയില്‍ രാജ്യാന്തര എക്‌സിബിഷൻ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായി മാറും. ഇതിന് മോദി ഉറപ്പ് നല്‍കുന്നു’. പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍ രാജ്യാന്തര എക്സിബിഷൻ കണ്‍വെൻഷൻ സെന്ററിനെ ‘ഭാരത് മണ്ഡപം’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. തങ്ങളുടെ ഒന്നാം ടേമില്‍ സമ്ബദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യ പത്തിലായിരുന്നുവെന്നും രണ്ടാം ടേമില്‍ അത് അഞ്ചായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി നീതി ആയോഗ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് മോദി അവകാശപ്പെട്ടു. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം അവസാനിക്കുകയാണെന്ന് അന്താരാഷ്‌ട്ര ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒമ്ബത് വര്‍ഷമായി കെെക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലേയ്ക്ക് കൊണ്ടുപോകുന്നുവെന്നതാണ് ഇത് കാണിക്കുന്നതെന്നും മോദി വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments