Sunday, September 8, 2024

HomeNewsIndiaഇ.ഡി മേധാവിയുടെ കാലാവധി സുപ്രീംകോടതി നീട്ടി നല്‍കി

ഇ.ഡി മേധാവിയുടെ കാലാവധി സുപ്രീംകോടതി നീട്ടി നല്‍കി

spot_img
spot_img

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടര്‍ സൻജയ് കുമാര്‍ മിശ്രയുടെ കാലാവധി സുപ്രീംകോടതി നീട്ടി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പൊതുതാല്‍പര്യം മുൻനിര്‍ത്തിയാണ് കോടതി ഉത്തരവ്.

പലതവണയായി എൻഫോഴ്സ്മെന്‍റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിനല്‍കുന്ന നടപടി അനധികൃതമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ച്‌ ദിവസങ്ങള്‍ക്ക് പിന്നാലെയാണ് കാലാവധി വീണ്ടും നീട്ടുന്നതിനായി കേന്ദ്രം കോടതിയെ സമീപിച്ചത്. ഇനിയൊരു കാരണവശാലും കാലാവധി നീട്ടിനല്‍കില്ലെന്നും സെപ്റ്റംബര്‍ 15ന് അര്‍ധരാത്രിക്കു മുമ്ബായി മിശ്ര പദവി ഒഴിയണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.

ഇന്ത്യയിലെ അനധികൃത പണമിടപാടുകള്‍ക്കെതിരായ അന്വേഷണം അന്തര്‍ദേശീയ വേദിയായ എഫ്.എ.ടി.എഫ് അവലോകനം നടത്തുന്നതിനാല്‍ ഇ.ഡി മേധാവിയായി മിശ്രയെ ഒക്ടോബര്‍ 15വരെ തുടരാൻ അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എഫ്.എ.ടി.എഫ് അവലോകന യോഗത്തില്‍ മിശ്രയുടെ അസാന്നിധ്യം ഇന്ത്യയുടെ ദേശീയതാല്‍പര്യത്തെ ബാധിക്കുമെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായി, ഹിമാ കോഹ്ലി, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിരുന്നു.

നേരത്തെ, നിയമനം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയശേഷമാണ് ഈ മാസം 31വരെ മിശ്രയെ തുടരാൻ സുപ്രീംകോടതി അനുവദിച്ചത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments