Sunday, September 8, 2024

HomeNewsIndiaമണിപ്പൂരിനെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം: ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു

മണിപ്പൂരിനെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം: ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു

spot_img
spot_img

ഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം.

പ്രതിഷേധങ്ങളെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭാധ്യക്ഷൻ ക്ഷുഭിതനായി.

തുടര്‍ച്ചയായ ഏഴാം ദിനവും പാര്‍ലമെന്റില്‍ മണിപ്പൂര്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. പ്രതിപക്ഷ എംപിമാര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ തള്ളി ഇരു സഭാധ്യക്ഷന്മാരും അനുമതി നിഷേധിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാൻ്റെ ഇടപെടലിലാണ് ഉപരാഷ്ട്രപതി പ്രകോപിതനായത്. സഭയില്‍ നാടകം കളിക്കരുത് എന്ന് ഡെറിക് ഒബ്രെയാനെ താക്കീത് ചെയ്ത ശേഷമാണ് ഇന്നത്തെ സഭാ നടപടികള്‍ അവസാനിക്കുന്നതായി രാജ്യസഭാ ചെയര്‍മാൻ അറിയിച്ചത്.

ലോക്സഭയിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. മറ്റു വിഷയങ്ങള്‍ മാറ്റിവെച്ച്‌ മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസപ്രമേയം ഉടൻ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments