Sunday, September 8, 2024

HomeNewsIndiaതമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്കക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ 5 പേര്‍ മരിച്ചു

തമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്കക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ 5 പേര്‍ മരിച്ചു

spot_img
spot_img

കൃഷ്ണഗിരി: തമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ പടക്കക്കടയിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്.ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടക്കക്കടയിലാണ് അപകടം.

പരുക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്കങ്ങള്‍ പൊട്ടിത്തെറിച്ച്‌ സമീപത്തെ മൂന്നിലധികം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments