Sunday, September 8, 2024

HomeNewsIndiaനിതീഷ് കുമാറിന് എപ്പോള്‍ വേണമെങ്കിലും എന്‍ഡിഎയിലേക്ക് മടങ്ങാം: കേന്ദ്രമന്ത്രി

നിതീഷ് കുമാറിന് എപ്പോള്‍ വേണമെങ്കിലും എന്‍ഡിഎയിലേക്ക് മടങ്ങാം: കേന്ദ്രമന്ത്രി

spot_img
spot_img

മുംബൈ: കഴിഞ്ഞ വര്‍ഷം ഭാരതീയ ജനതാ പാര്‍ട്ടിയുമായി (ബിജെപി) ബന്ധം അവസാനിപ്പിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എപ്പോള്‍ വേണമെങ്കിലും എൻഡിഎയിലേക്ക് മടങ്ങിയെത്താമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.

നിതീഷ് കുമാര്‍ നേരത്തെ എൻഡിഎയുടെ ഭാഗമായിരുന്നെന്ന് രാംദാസ് അത്താവലെ പറഞ്ഞു. കഴിഞ്ഞ തവണ ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുകയായിരുന്നുവെന്നും രാംദാസ് അത്താവലെ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊന്നാണ് നിതീഷ് കുമാര്‍. നിതീഷ് കുമാറിന്‍റെ ജനതാദള്‍ (യുണൈറ്റഡ്) ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും 2022 ഓഗസ്റ്റില്‍ എൻഡിഎയില്‍ നിന്ന് പുറത്തുപോകുകയും ചെയ്തിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments