Wednesday, July 3, 2024

HomeNewsIndiaഭരതനാട്യം നർത്തകി ഹംസ മൊയ്‌ലി അന്തരിച്ചു

ഭരതനാട്യം നർത്തകി ഹംസ മൊയ്‌ലി അന്തരിച്ചു

spot_img
spot_img

ബെംഗളൂരു: പ്രമുഖ ഭരതനാട്യം നർത്തകിയും നൃത്തസംവിധായികയും നടിയുമായ ഹംസ മൊയ്‌ലി (52) അന്തരിച്ചു. കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ എം.വീരപ്പ മൊയ്‌ലിയുടെ മകളാണ്.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേവദാസികളുടെ ജീവിതത്തെക്കുറിച്ചുള്ള തമിഴ് സിനിമയായ ‘ശൃംഗാര’, ഹ്രസ്വചിത്രം ‘പോർട്രെയിറ്റ് ഓഫ് എ ഡാൻസർ’ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. വീരപ്പ മൊയ്‌ലിയുടെ ‘ഭാവന’, മഹാശ്വേതാ ദേവിയുടെ ‘ക്യൂം ക്യൂം ലഡ്കി’ എന്നീ കൃതികളെ ആസ്പദമാക്കി നൃത്ത ശിൽപങ്ങൾ ഒരുക്കി.

വജൈന മോണലോഗ്സ് ഉൾപ്പെടെ ഒട്ടേറെ നാടകങ്ങളിലും വേഷമിട്ടു. ദ് ഹോം കമിങ് എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മ: മാലതി മൊയ്‌ലി. സഹോദരങ്ങൾ ഹർഷ മൊയ്‌ലി, സുഷമ മൊയ്‌ലി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments