Saturday, September 7, 2024

HomeNewsIndiaവഴി തടസപ്പെടുത്തി കച്ചവടം നടത്തി; ഭാരതീയ ന്യായ സംഹിത പ്രകാരം ആദ്യ കേസ്

വഴി തടസപ്പെടുത്തി കച്ചവടം നടത്തി; ഭാരതീയ ന്യായ സംഹിത പ്രകാരം ആദ്യ കേസ്

spot_img
spot_img

ന്യൂഡല്‍ഹി: ഭാരതീയ ന്യായ സംഹിത പ്രകാരം രാജ്യത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി കമല മാര്‍ക്കറ്റ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ബി.എന്‍.എസ് 285 പ്രകാരം വഴി തടസപ്പെടുത്തി കച്ചവടം നടത്തിയതിനാണ് കേസെടുത്തത്.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപം കച്ചവടം നടത്തുന്ന ബിഹാര്‍ സ്വദേശിയായ 23കാരന്‍ പങ്കജ് കുമാറാണ് കേസിലെ പ്രതി. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന നടപ്പാതയില്‍ തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

രാജ്യത്ത് പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ ഇന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നില്‍ക്കുന്ന ക്രിമിനല്‍ നിയമങ്ങളായ ഇന്ത്യന്‍ ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം(സി.ആര്‍.പി.സി), ഇന്ത്യന്‍ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തല്‍സ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത(ബി.എന്‍.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവയാണ് നടപ്പാക്കുന്നത്.

നിരവധി വിവാദ വ്യവസ്ഥകളും വകുപ്പുകളും ഉള്‍ക്കൊള്ളുന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കരുതെന്ന നിയമ വിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമങ്ങളുമായി മുന്നോട്ടു പോകുന്നത്. പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ പാര്‍ലമെന്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത വേളയിലാണ് നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് നിയമങ്ങളില്‍ മതിയായ ചര്‍ച്ചയും മുന്നൊരുക്കവും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷവും നിയമ വിദഗ്ധരും വിമര്‍ശിക്കുന്നത്.

രാജ്യത്ത് ഇതുവരെയുണ്ടായിരുന്ന മൂന്ന് ക്രിമിനല്‍ നിയമങ്ങളും അതിലെ ഓരോ വ്യവസ്ഥകളും സുപ്രീംകോടതി കാലങ്ങളായി ഇഴകീറി വ്യാഖ്യാനിച്ചതിനാല്‍ സാധാരണക്കാര്‍ക്ക് ക്രിമിനല്‍ നിയമവ്യവസ്ഥ സംബന്ധിച്ച് സംശയങ്ങള്‍ക്കിടയില്ലായിരുന്നു. എന്നാല്‍, ഇതുവരെ രാജ്യത്തെ ഒരു കോടതിയും വ്യാഖ്യാനിക്കാത്ത പുതിയ നിയമങ്ങള്‍ പൊടുന്നനെ പ്രാബല്യത്തിലാക്കുമ്പോള്‍ പലവിധ പ്രശ്‌നങ്ങളുയരുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments