Friday, July 5, 2024

HomeNewsIndiaവരുന്നു കൊച്ചി- ദുബായ് യാത്രാക്കപ്പല്‍

വരുന്നു കൊച്ചി- ദുബായ് യാത്രാക്കപ്പല്‍

spot_img
spot_img

തിരുവനന്തപുരം: കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള യാത്രാക്കപ്പല്‍ സര്‍വീസ് അധികം വൈകാതെ ആരംഭിക്കും. തുറമുഖവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ അറിയിച്ചതാണഅ ഇക്കാര്യം. കൊച്ചിയില്‍ നിന്ന് ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കണമെന്ന കെ.എന്‍. ഉണ്ണികൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

കൊച്ചി തുറമുഖത്തിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ യാത്രാക്കപ്പല്‍ തുടങ്ങാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കും. ദുബായ്- കൊച്ചി യാത്രാക്കപ്പലിനായി താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് കപ്പല്‍ കമ്പനികള്‍ ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുത്തു. നിലവില്‍ ചരക്കു ഗതാഗതം അടക്കം കൊച്ചി തുറഖത്തില്‍ നിന്നു നടന്നു വരുന്നതായും മന്ത്രി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments