Monday, July 8, 2024

HomeNewsIndiaപ്രണയവിവാഹത്തിന് പിന്നാലെ മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തി ശ്മശാനത്തിലിട്ട് കത്തിച്ചു

പ്രണയവിവാഹത്തിന് പിന്നാലെ മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തി ശ്മശാനത്തിലിട്ട് കത്തിച്ചു

spot_img
spot_img

ജയ്പൂര്‍: പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം. ഭര്‍ത്താവിന്റെ മുന്‍പില്‍ നിന്നും മാതാപിതാക്കള്‍ യുവതിയെ നിര്‍ബന്ധപൂര്‍വം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

കുടുംബത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യുവതി രവി ഭീല്‍ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയും ഭര്‍ത്താവും കുടുംബത്തില്‍ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു.

മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കുടുംബം ഇവരെ തേടി ബാങ്കിലെത്തി. ഇവിടെ നിന്നും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയശേഷമായിരുന്നു കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശ്മശാനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു.

ഭര്‍ത്താവ് പൊലീസുമൊത്ത് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും യുവതിയുടെ ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്നിരുന്നു. പിന്നാലെ കുടുംബം രക്ഷപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments