Monday, July 8, 2024

HomeNewsIndiaമഴ ആസ്വാദ്യകരം; എന്നാല്‍ 2014 നുശേഷം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിലോ, പാലത്തിലോ, ആശുപത്രികളിലോ പോകരുതെന്ന് നടന്‍...

മഴ ആസ്വാദ്യകരം; എന്നാല്‍ 2014 നുശേഷം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിലോ, പാലത്തിലോ, ആശുപത്രികളിലോ പോകരുതെന്ന് നടന്‍ പ്രകാശ് രാജ

spot_img
spot_img

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ശക്തമായ മഴയില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനലും, പാലങ്ങളും പൊളിഞ്ഞുവീഴുന്ന വാര്‍ത്ത പ്രചരിച്ചതോടെ ബി.ജെ.പിയെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. മഴ നനയുന്നത് ആസ്വാദ്യകരമായ കാര്യമാണെങ്കിലും 2014ന് ശേഷം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിലോ, പാലത്തിലോ, ആശുപത്രികളിലോ പോകരുതെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘മണ്‍സൂണ്‍ മുന്നറിയിപ്പ്: മഴ നനയുന്നത് മനോഹരമാണ്. എന്നാല്‍ 2014ന് ശേഷം നിര്‍മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങള്‍, ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, ദേശീയപാതകള്‍, ട്രെയിനുകള്‍, പാലങ്ങള്‍ എന്നിവയുടെ അടുത്തേക്ക് പോകരുത്. ജാഗ്രത പുലര്‍ത്തണം’, അദ്ദേഹം എക്‌സില്‍ കുറിച്ചു.

ബി.ജെ.പി-എന്‍.ഡി.എ സര്‍ക്കാര്‍ കോടികള്‍ മുടക്കി നിര്‍മിച്ച വമ്പന്‍ പദ്ധതികളില്‍പ്പെട്ടവയാണ് പൊളിഞ്ഞുവീണവയില്‍ പലതും. ബിഹാറില്‍ മഴ കനത്തതോടെ ഇതുവരെ പത്ത് പാലങ്ങളായി നിലംപതിച്ചത്. രണ്ടാഴ്ചക്കിടെയാണ് സംസ്ഥാനത്തെ പത്ത് പാലങ്ങള്‍ തകര്‍ന്നത്. 24 മണിക്കൂറിനിടെ രണ്ട് പാലങ്ങള്‍ തകര്‍ന്ന സരണിലാണ് വ്യാഴാഴ്ച വീണ്ടും പാലം തകര്‍ന്നതെന്ന് ജില്ല മജിസ്ട്രേറ്റ് അമന്‍ സമീര്‍ പറഞ്ഞു. ബുധനാഴ്ച സരണിലെ ജന്ത ബസാറിലും ലഹ്ലാദ്പുരിലും പാലങ്ങള്‍ തകര്‍ന്നിരുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ സിവാന്‍, സരണ്‍, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലായി 10 പാലങ്ങളാണ് തകര്‍ന്നത്.

കഴിഞ്ഞയാഴ്ച ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലും ഗുജറാത്തിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണിരുന്നു.

അടുത്തിടെ ഉദ്ഘാടനം ചെയ്ത വിവാദമായ അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ചയും ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ രൂപപ്പെട്ട കുഴികളും വലിയ ചര്‍ച്ചയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments