Saturday, September 7, 2024

HomeNewsIndiaഅപേക്ഷിച്ചാൽ മാത്രം മതി, പരീക്ഷ എഴുതി പാസ്സാക്കാൻ വേറെ ആൾ വരും; ബിഹാറിൽ 12 പേർ...

അപേക്ഷിച്ചാൽ മാത്രം മതി, പരീക്ഷ എഴുതി പാസ്സാക്കാൻ വേറെ ആൾ വരും; ബിഹാറിൽ 12 പേർ അറസ്റ്റിൽ

spot_img
spot_img

പാട്ന: കേന്ദ്ര അധ്യാപക യോഗ്യത പരീക്ഷയായ സി-ടെറ്റിൽ ആൾമാറാട്ടം നടത്തിയതിന് ബിഹാറിൽ 12 പേർ അറസ്റ്റിലായി. ഉദ്യോഗാർഥികൾക്ക് പകരമായി പരീക്ഷ എഴുതാനെത്തിയവരാണ് ദർഭംഗ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി അറസ്റ്റിലായത്.

ഒമ്പത് പേരെ ലഹേരിയാസാരായിലെ പരീക്ഷ കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയതെന്ന് ദർഭംഗ പൊലീസ് സൂപ്രണ്ട് പറഞ്ഞു. രണ്ട് പേരെ സദാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരാളെ ബഹാദൂർപൂരിൽ നിന്നുമാണ് പിടികൂടിയത്. ബയോമെട്രിക് സംവിധാനം വഴി ഉദ്യോഗാർഥികളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

യഥാർഥ പരീക്ഷാർഥികൾക്ക് പകരം പരീക്ഷ എഴുതിക്കൊടുക്കാൻ എത്തിയവരാണ് അറസ്റ്റിലായത്. ഇവർ പണം വാങ്ങി പരീക്ഷ എഴുതുന്ന സംഘത്തിന്‍റെ ഭാഗമാണെന്നാണ് അനുമാനം. പൊലീസ് ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്. യഥാർഥ പരീക്ഷാർഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രൂക്ഷ വിമർശനം നേരിടുന്നതിനിടെയാണ് സി-ടെറ്റ് പരീക്ഷയിലെ ആൾമാറാട്ടത്തിന്‍റെ വിവരങ്ങളും പുറത്തുവരുന്നത്. നേരത്തെ, ബിഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയിരുന്നു.

അതേസമയം, നീ​റ്റ്‌ യു.​ജി പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇന്ന് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന് മു​ന്നി​ലാ​ണ് ഹ​ര​ജി​ക​ളെ​ത്തു​ന്ന​ത്. ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച, പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം, നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​യു​ടെ (എ​ൻ.​ടി.​എ) പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​ക്ക് മു​ന്നി​ലു​ണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments