Saturday, September 7, 2024

HomeNewsIndiaബിഹാറിൽ ഒരു പാലം കൂടി തകർന്നു; 3 ആഴ്ചക്കിടെ തകർന്നത് പതിമൂന്ന് പാലങ്ങൾ

ബിഹാറിൽ ഒരു പാലം കൂടി തകർന്നു; 3 ആഴ്ചക്കിടെ തകർന്നത് പതിമൂന്ന് പാലങ്ങൾ

spot_img
spot_img

പട്ന: ബിഹാറിൽ വീണ്ടുമൊരു പാലം കൂടി തകർന്നു വീണു. സഹർസ ജില്ലയിലെ മഹിഷി ഗ്രാമത്തിലെ പാലമാണു തകർന്നത്. മൂന്നാഴ്ചയ്ക്കിടെ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. തുടർച്ചയായി പാലങ്ങൾ തകർന്നതിന്റെ പേരിൽ കഴിഞ്ഞയാഴ്ച 17 എൻജിനീയർമാരെ ബിഹാർ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.

ബിഹാറിൽ അപകട നിലയിലുള്ള പാലങ്ങൾ കണ്ടെത്താനായി സർവേ നടത്താൻ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധപ്പെട്ട വകുപ്പു മേധാവികൾക്കു നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്നു നേപ്പാളിൽ നിന്നുള്ള നദികൾ കരകവിഞ്ഞൊഴുകുന്നതു വടക്കൻ ബിഹാറിൽ റോഡുകൾക്കും പാലങ്ങൾക്കും ഭീഷണിയാണ്. മണൽ മാഫിയ പാലങ്ങൾക്കു സമീപം അമിതമായി മണൽ വാരുന്നതു തൂണുകളെ ദുർബലമാക്കുന്നതായും കണ്ടെത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments