Saturday, September 7, 2024

HomeNewsIndiaപൂജയുടെ നിയമനത്തിലും അഭ്യൂഹം, ഹാജരാക്കിയത് വ്യാജരേഖകളെന്ന്

പൂജയുടെ നിയമനത്തിലും അഭ്യൂഹം, ഹാജരാക്കിയത് വ്യാജരേഖകളെന്ന്

spot_img
spot_img

മുംബൈ∙ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനു സ്ഥലംമാറ്റപ്പെട്ട പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കർ യുപിഎസ്‌സി പട്ടികയിൽ നിയമനം നേടാൻ സമർപ്പിച്ചത് കാഴ്ച, മാനസിക വെല്ലുവിളി നേരിടുന്നയാൾ എന്ന രേഖകൾ. യുപിഎസ്‌സി ഉദ്യോഗാർഥികൾ നിർബന്ധമായും വിധേയമാകേണ്ട മെഡിക്കൽ പരിശോധനകൾക്ക് ആറു തവണ ഇവർ വിസമ്മതിച്ചു. പിന്നെ എങ്ങനെയാണ് ഇവർ നിയമിക്കപ്പെട്ടത് എന്ന ചോദ്യം ഉയരുന്നു. ഓൾ ഇന്ത്യാ തലത്തിൽ 841 ആണ് ഇവരുടെ റാങ്ക്. ഒബിസി ആണെന്നാണ് ഇവരുടെ അവകാശവാദം. എന്നാൽ ഇതിലും സംശയങ്ങൾ ഉണ്ട്.

ആദ്യ മെഡിക്കൽ പരിശോധന 2022 ഏപ്രിലിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് പോസിറ്റീവ് ആയെന്ന് അറിയിച്ച് പൂജ ഈ പരിശോധന ഒഴിവാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രണ്ടുതവണ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഓരോരോ കാരണങ്ങളാൽ പൂജ ഒഴിവാക്കി.

ആറാം തവണ മെഡിക്കൽ പരിശോധനയ്ക്കു വിളിച്ച സെപ്റ്റംബറിൽ പങ്കെടുത്തെങ്കിലും പൂർത്തീകരിക്കാതെ പകുതിയായപ്പോൾ പിന്മാറി. കാഴ്ച എത്രത്തോളം നഷ്ടപ്പെട്ടുവെന്നു വ്യക്തമാകുന്ന എംആർഐ പരിശോധനയ്ക്ക് ഹാജരായില്ല. ഇത്രയും സംഭവങ്ങൾ നടന്നതിനു പിന്നാലെ യുപിഎസ്‌സി ഇവരുടെ നിയമനത്തെ ചോദ്യം ചെയ്തു. 2023 ഫെബ്രുവരിയിൽ ട്രൈബ്യൂണൽ പൂജയ്ക്കെതിരെ ഉത്തരവ് ഇറക്കി. എന്നിട്ടും ഇവരുടെ സിവിൽ സർവീസ് നിയമനം ശരിയായത് എങ്ങനെയെന്നു ചോദ്യമുയരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments