Saturday, September 7, 2024

HomeNewsIndiaതമിഴ്‌നാടിനെ വിറപ്പിച്ച 'റോഡ് മാന്‍' പിടിയില്‍; ഇതുവരെ മോഷ്ടിച്ചത് 1500 പവന്‍, 1.76 കോടി രൂപ

തമിഴ്‌നാടിനെ വിറപ്പിച്ച ‘റോഡ് മാന്‍’ പിടിയില്‍; ഇതുവരെ മോഷ്ടിച്ചത് 1500 പവന്‍, 1.76 കോടി രൂപ

spot_img
spot_img

കോയമ്പത്തൂര്‍ : ഒട്ടേറെ ഭവന ഭേദനക്കേസുകളിലെ പ്രതി, തമിഴ്‌നാടിനെ വിറപ്പിച്ച തേനി പെരിയകുളം സ്വദേശി റോഡ് മാന്‍ എന്നറിയപ്പെടുന്ന എം.മൂര്‍ത്തിയും (36) കൂട്ടാളി ഹംസരാജ് മാരിയപ്പനും (26) പിടിയിലായി. വെറും ഇരുമ്പു കമ്പി മാത്രം ഉപയോഗിച്ചു കവര്‍ച്ച നടത്തുന്നതു കൊണ്ടാണു മൂര്‍ത്തിക്കു റോഡ് മാന്‍ എന്ന വിളിപ്പേരു വന്നത്. 2020 മുതല്‍ 68 വീടുകളില്‍ നിന്നും ഒട്ടേറെ ജ്വല്ലറികളില്‍ നിന്നുമായി 1.76 കോടി രൂപയും 1,500 പവന്‍ ആഭരണങ്ങളും ഇയാള്‍ കവര്‍ച്ച ചെയ്തിട്ടുണ്ടെന്നു കോയമ്പത്തൂര്‍ സിറ്റി നോര്‍ത്ത് പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ആര്‍.സ്റ്റാലിന്‍ പറഞ്ഞു.

കവര്‍ച്ച നടത്തിയ ആഭരണങ്ങളും പണവും ഉപയോഗിച്ചു രാജപാളയത്തില്‍ നാലരക്കോടി രൂപ മൂല്യമുള്ള സ്പിന്നിങ് മില്ല് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് മൂര്‍ത്തിയുടെ ഭാര്യ മധുര ഹൈക്കോടതി ബെഞ്ചിലെ അഭിഭാഷക അനിതയുടെ പങ്കു കുറച്ചു മാസങ്ങള്‍ക്കു മുന്‍പു കണ്ടെത്തിയത്. അന്ന് അറസ്റ്റിലായ അനിതയും മറ്റൊരു കൂട്ടുപ്രതി സുരേഷും റിമാന്‍ഡിലാണ്. പിടികിട്ടാനുള്ള കൂട്ടുപ്രതികളിലൊരാളായ പ്രകാശിന്റെ ഭാര്യ പ്രിയയും അന്ന് അറസ്റ്റിലായി റിമാന്‍ഡിലാണ്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളില്‍ നിന്നാണ് അന്വേഷണം മൂര്‍ത്തിയിലേക്ക് എത്തിയത്.

മില്ലിന്റെ സ്ഥലം പ്ലോട്ടായി തിരിക്കുന്നതിലുണ്ടായ തര്‍ക്കവും തുടര്‍ന്നു നടന്ന അന്വേഷണവുമാണ് രാജപാളയം പൊലീസ് ഇവരെ പിടികൂടാന്‍ കാരണമായത്. മൂര്‍ത്തിക്കു രാജപാളയം ബസ് സ്റ്റാന്‍ഡിനു സമീപം ഒരു കോടി രൂപയോളം മൂല്യമുള്ള 53 സെന്റ് സ്ഥലം കൂടിയുണ്ട്. അനിതയില്‍ നിന്നും അറസ്റ്റിലായ കൂട്ടുപ്രതികളില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ചു പൊലീസ് തയാറാക്കിയ രേഖാചിത്രം വഴിയാണു മൂര്‍ത്തിയെ കണ്ടെത്തിയത്. മൂര്‍ത്തിയുടെ ബന്ധുക്കളും കൂട്ടാളികളുമായ മനോജ് കുമാര്‍, സുധാകര്‍, റാം പ്രകാശ്, പ്രകാശ് എന്നിവരെ ഇനി പിടികിട്ടാനുണ്ട്.

സ്പിന്നിങ് മില്‍ കണ്ടുകെട്ടിയതു കൂടാതെ ഇവരില്‍ നിന്നു രണ്ടു കാറുകള്‍, 13 ലക്ഷം രൂപയുടേതടക്കം 7 ബൈക്കുകള്‍, 63 പവന്‍ ആഭരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന ചില വീടുകളില്‍ ഒറ്റയ്ക്കും മറ്റു ചില വീടുകളില്‍ 6 സഹായികള്‍ക്കൊപ്പവുമാണു മൂര്‍ത്തി കവര്‍ച്ച നടത്തിയത്. ബിരുദധാരിയായ മൂര്‍ത്തിയും സംഘവും ചേര്‍ന്നു കോയമ്പത്തൂരില്‍ മാത്രം 18 വീടുകളില്‍ നിന്നായി 376 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. രാജപാളയം, ഒട്ടംഛത്രം എന്നിവിടങ്ങളില്‍ 2 വീടുകള്‍ കുത്തിത്തുറന്ന് 500 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പീളമേട് റെയില്‍വേ ട്രാക്കിനു സമീപം വ്യവസായിയുടെ വീട്ടില്‍ നിന്നു 10 ലക്ഷം രൂപയും 35 പവന്‍ ആഭരണവും കവര്‍ന്നതാണ് അവസാനത്തെ കേസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments