Saturday, September 7, 2024

HomeNewsIndiaലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായതിന് കാരണം അമിത ആത്മവിശ്വാസമാണെന്ന് യോഗി ആദിത്യനാഥ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായതിന് കാരണം അമിത ആത്മവിശ്വാസമാണെന്ന് യോഗി ആദിത്യനാഥ്

spot_img
spot_img

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാവാനിടയാക്കിയതിന് കാരണം അമിത ആത്മവിശ്വാസമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിലെ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ ഭീംറാവു അംബേദ്കർ ഓഡിറ്റോറിയത്തിൽ നടന്ന ബി.ജെ.പി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. അമിത ആത്മവിശ്വാസം സംസ്ഥാനത്ത് ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തി. ആഗ്രഹിച്ച വിജയം നേടുന്നതിൽ നിന്ന് തടഞ്ഞതെന്നും യോഗി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, ഞങ്ങൾ പ്രതിപക്ഷത്തിന്മേൽ നിരന്തരമായ സമ്മർദം നിലനിർത്തുകയും 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2017, 2022 നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആഗ്രഹിച്ച വിജയം നേടുകയും ചെയ്തു. മുൻ തെരഞ്ഞെടുപ്പുകളിലേതിന് സമാനമായ വോട്ട് 2024ലും ബി.ജെ.പിക്ക് നേടാനായി. എന്നിരുന്നാലും, വോട്ടുകളുടെ വ്യതിയാനവും അമിത ആത്മവിശ്വാസവും പ്രതീക്ഷകളെ വ്രണപ്പെടുത്തിയെന്ന് യോഗി പറഞ്ഞു.

ഇനി വരാനിരിക്കുന്ന നിയമസഭാ, ഉപതെരഞ്ഞെടുപ്പുകൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനും മുഖ്യമന്ത്രി എം.പിമാരോടും എം.എൽ.എമാരോടും പാർട്ടി പ്രവർത്തകരോടും അഭ്യർഥിച്ചു. സംസ്ഥാനത്ത് ഒരിക്കൽ കൂടി ബി.ജെ.പിയുടെ പതാക ഉയർത്തണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദയും സംബന്ധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments