Saturday, September 7, 2024

HomeNewsIndiaടി.പി കേസിൽ കുഞ്ഞനന്തന്റെ ഭാര്യയുടെ ഹര്‍ജിയിൽ സംസ്ഥാന സർക്കാറിന് സുപ്രീം കോടതി നോട്ടീസയച്ചു

ടി.പി കേസിൽ കുഞ്ഞനന്തന്റെ ഭാര്യയുടെ ഹര്‍ജിയിൽ സംസ്ഥാന സർക്കാറിന് സുപ്രീം കോടതി നോട്ടീസയച്ചു

spot_img
spot_img

ന്യൂഡൽഹി: ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിൽ ഹൈകോടതി വിധിക്കെതിരെ അന്തരിച്ച സി.പി.എം നേതാവ് കുഞ്ഞനന്തന്റെ ഭാര്യ നൽകിയ ഹര്‍ജിയിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പി.കെ കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ച പിഴത്തുക കുടംബത്തില്‍ നിന്ന് ഈടാക്കണമെന്ന ഹൈകോടതി വിധിക്കെതിരെയാണ് ഭാര്യ വി.പി ശാന്ത സുപ്രീംകോടതിയെ സമീപിച്ചത്.

കേസിൽ 13ാം പ്രതിയായ പി.കെ.കുഞ്ഞനന്തന് വിചാരണകോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് വിധിച്ചിരുന്നത്. വിധിക്കെതിരായ അപ്പീൽ ഹൈകോടതിയിൽ പരിഗണനയിലിരിക്കെ 2020 ൽ കുഞ്ഞനന്തൻ മരണപ്പെട്ടു. തുടർന്നാണ് ഈ തുക ഭാര്യ നൽകണമെന്ന് ഹൈകോടതി ഉത്തരവ് വന്നത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചത്.

എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവര്‍ നല്‍കിയ ഹരജികളിലും സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments