Saturday, September 7, 2024

HomeNewsIndiaമോഷണം നടത്തിയെന്ന് സംശയിച്ച് 12കാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

മോഷണം നടത്തിയെന്ന് സംശയിച്ച് 12കാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

spot_img
spot_img

പട്‌ന: മോഷണം നടത്തിയെന്ന് സംശയിച്ച് 12കാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഈ സമയം പൊലീസ് എത്തിയതോടെയാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്. ബിഹാറിലെ ബെഗുസാരയില്‍ ബല്ലിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാനിപൂര്‍ ധാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

മര്‍ദിച്ച ശേഷം കുട്ടിയെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് പോകുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയത് ട്രാക്കിലൂടെ ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പാണ്.

തുടര്‍ന്ന് കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദനമേറ്റ കുട്ടിക്ക് ഗുരുതര പരിക്കുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments