Saturday, September 7, 2024

HomeNewsIndiaകശ്മീരിൽ 32 മാസത്തിനിടെ വീരമൃത്യു വരിച്ചത് 48 സൈനികരെന്ന് കണക്കുകൾ

കശ്മീരിൽ 32 മാസത്തിനിടെ വീരമൃത്യു വരിച്ചത് 48 സൈനികരെന്ന് കണക്കുകൾ

spot_img
spot_img

ശ്രീനഗർ: ജമ്മു കശ്മീരിൽ 32 മാസത്തിനിടെ വീരമൃത്യു വരിച്ചത് 48 സൈനികരെന്ന് കണക്കുകൾ. ഇന്ന് ദോഡ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മേജർ അടക്കം നാലു സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഭീകരാക്രമണങ്ങൾ വർധിച്ചിരിക്കെ, ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം അവലോകന യോഗം ചേർന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായും പ്രധാനമന്ത്രി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിന്‍റെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും സായുധ സേന നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുമാണ് അവലോകനം നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments