Saturday, September 7, 2024

HomeNewsIndiaമുണ്ട് ധരിച്ചെത്തിയ വയോധികന് മാളില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം

മുണ്ട് ധരിച്ചെത്തിയ വയോധികന് മാളില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം

spot_img
spot_img

ബംഗളൂരു: മുണ്ട് ധരിച്ചെത്തിയ വയോധികന് ബംഗളൂരുവിലെ മാളില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ജി.ടി മാളില്‍ സിനിമ കാണുന്നതിന് വേണ്ടിയാണ് വയോധികനായ കര്‍ഷകനും മകനും എത്തിയത്. എന്നാല്‍, വസ്ത്രത്തിന്റെ പേരില്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.

മുണ്ട് ധരിച്ച് മാളിലേക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്നും പാന്റ് ധരിച്ചെത്തണമെന്നും മാള്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. സിനിമ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചുവെങ്കിലും തീരുമാനം മാറ്റാന്‍ അധികൃതര്‍ തയാറായില്ല.

അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി നിരവധി പേരെത്തി. പ്രായമായ ആള്‍ക്ക് ബഹുമാനം നല്‍കാത്തതില്‍ കര്‍ഷക സംഘടനകള്‍ മാളിന് മുമ്പില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ആയിരക്കണക്കിന് കര്‍ഷകരുമായി വന്ന് മാളിന് മുമ്പില്‍ പ്രതിഷേധിക്കുമെന്നും സംഘടന നേതാക്കള്‍ അറിയിച്ചു. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി അധികൃതര്‍ രംഗത്തെത്തി.

നേരത്തെ വലിയ ചാക്കുമായെത്തിയ കര്‍ഷകന് ബംഗളൂരു മെട്രോ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. വസ്ത്രത്തിന്റെ വൃത്തിക്കുറവ് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രവേശനം നിഷേധിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments