Saturday, September 7, 2024

HomeNewsIndiaപുണെ ജില്ലാ കലക്ടര്‍ പീഡിപ്പിച്ചതായി ആരോപിച്ച് പൂജ ഖേദ്കര്‍ പരാതി നല്‍കി

പുണെ ജില്ലാ കലക്ടര്‍ പീഡിപ്പിച്ചതായി ആരോപിച്ച് പൂജ ഖേദ്കര്‍ പരാതി നല്‍കി

spot_img
spot_img

മുംബൈ: സ്വകാര്യ കാറില്‍ അനധികൃതമായി ‘മഹാരാഷ്ട്രസര്‍ക്കാര്‍’ എന്ന ബോര്‍ഡും ബീക്കണ്‍ ലെറ്റും സ്ഥാപിച്ച് വിവാദത്തിലായ ട്രെയിനി ഐ.എ.എസ് ഓഫീസര്‍ പൂജ ഖേദ്കര്‍ പുണെ ജില്ലാ കളക്ടര്‍ സുഹാസ് ദിവാസെ തന്നെ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്ത്.

തന്റെ മുന്‍ മേലുദ്യോഗസ്ഥനും പുണെ ജില്ലാ കലക്ടറുമായ സുഹാസ് ദിവാസ് തന്നെ പീഡിപ്പിച്ചതായി ആരോപിച്ച് പൂജ ഖേദ്കര്‍ പരാതി നല്‍കി. തിങ്കളാഴ്ച വനിത പൊലീസ് അടക്കമുള്ളവര്‍ വാഷിമിലെ കവിതയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കവിതയുടെ പരിശീലന പരിപാടി റദ്ദാക്കിയിട്ടുണ്ട്.

മുസ്സോറിയിലെ ഐ.എ.എസ് അക്കാദമി നടപടികള്‍ക്ക് വിധേയയാകാന്‍ കവിതയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദം മുറുകുന്നതിനെിടെ വിവിധ ആരോപണങ്ങളാണ് ഈ ഐ.എ.എസ് ട്രെയിനിക്കെതിരെയും കുടുംബത്തിനെതിരെയും ഉയര്‍ന്നു വരുന്നത്. പരിശീലനത്തിന്റെ ഭാഗമായാണ് ഖേദ്കറിനെ പുണെ ജില്ലയില്‍ നിയമിച്ചത്.

പരീക്ഷയില്‍ റാങ്ക് കുറവായിരുന്നിട്ടും ഐ.എ.എസിലേക്ക് പ്രവേശനം നേടുന്നതിനായി ഒ.ബി.സി നോണ്‍ ക്രീമിലെയര്‍, ഫിസിക്കലി ഹാന്‍ഡിക്കാപ്പ്ഡ് സര്‍ട്ടിഫിക്കറ്റുകള്‍ പൂജ ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്. മുന്‍ ഐ.എ.എസ് ഓഫിസറായ പിതാവ് അനര്‍ഹമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് പൂജയുടെ ഓഫിസ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു.

പൂജയുടെ അമ്മ മനോരമ പിസ്റ്റള്‍ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോകള്‍ പുറത്തു വന്നിരുന്നു. പൂജ ഖേദ്കര്‍ വിവിധ പേരുകളില്‍ പലതവണ യു.പി.എസ്.സി പരീക്ഷ എഴുതിയിരുന്നതായും ആരോപണമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments