Saturday, September 7, 2024

HomeNewsIndiaഅന്ന ഭാഗ്യ പദ്ധതിക്കുള്ള അരി മോഷണം: ബി.ജെ.പി നേതാവ് അറസ്റ്റില്‍

അന്ന ഭാഗ്യ പദ്ധതിക്കുള്ള അരി മോഷണം: ബി.ജെ.പി നേതാവ് അറസ്റ്റില്‍

spot_img
spot_img

ബംഗളൂരു: അന്ന ഭാഗ്യ പദ്ധതിക്കുള്ള അരി മോഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി നേതാവ് മണികാന്ത് റാത്തോഡിനെ അറസ്റ്റ് ചെയ്തു. കലബുറഗിയിലെ വസതിയില്‍നിന്ന് ഷാഹ്പുര്‍ പൊലീസാണ് റാത്തോഡിനെ അറസ്റ്റ് ചെയ്തത്.

യാദ്ഗിര്‍ ജില്ലയിലെ ഹാഷ്പുരിലുള്ള സര്‍ക്കാര്‍ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്ന 6,077 ക്വിന്റല്‍ അരിയാണ് ഇയാള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷണം പോയ അരിക്ക് രണ്ടുകോടിയോളം വിലവരും.

കേസില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും റാത്തോഡ് ഹാജരായിരുന്നില്ല. ഇതോടെയാണ് കലബുറഗി നഗരത്തിലെ ഇയാളുടെ വസതിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 2023 നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കെതിരെ റാത്തോഡ് മത്സരിച്ചിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് മാസംതോറും 10 കിലോ അരി വീതം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയാണ് അന്നഭാഗ്യ. ഇതിനായി മാറ്റിവെച്ചിരുന്ന അരിയാണ് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ കടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments