Saturday, September 7, 2024

HomeBusinessവി​ൻഡോസ് തകരാറിനെ തുടർന്നുണ്ടായ ഐ.ടി പ്രതിസന്ധി മറികടക്കാൻ ആഴ്ചകളെടുക്കുമെന്ന് വിദഗ്ധർ

വി​ൻഡോസ് തകരാറിനെ തുടർന്നുണ്ടായ ഐ.ടി പ്രതിസന്ധി മറികടക്കാൻ ആഴ്ചകളെടുക്കുമെന്ന് വിദഗ്ധർ

spot_img
spot_img

ന്യൂഡൽഹി: വി​ൻഡോസ് തകരാറിനെ തുടർന്നുണ്ടായ ഐ.ടി പ്രതിസന്ധി മറികടക്കാൻ ആഴ്ചകളെടുക്കുമെന്ന് വിദഗ്ധർ. വെള്ളിയാഴ്ച വൈകീട്ടോടെ വിൻഡോസ് തകരാർ ഭാഗികമായി പരിഹരിക്കാൻ കഴിഞ്ഞുവെങ്കിലും സേവനങ്ങൾ ഇനിയും സാധാരണനിലയിലയിലായിട്ടില്ല.പൂർണമായി പ്രതിസന്ധി മറികടക്കാൻ ആഴ്ചകളെടുക്കുമെന്നാണ് വിദഗ്ധർ അറിയിക്കുന്നത്.

അതേസമയം, വിൻഡോസ് തകരാർ മൂലം വിമാനങ്ങൾ ഇനിയും വൈകുകയാണ്. ഡൽഹി, ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങളുടെ വൈകിയോടൽ തുടരുകയാണ്. പ്രശ്നങ്ങൾ മൂലം ഇ​ന്ത്യ​യു​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 1,400ഓ​ളം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ബാ​ങ്കു​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഓ​ഹ​രി വി​പ​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു.

വി​ൻ​ഡോ​സി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക്രൗ​ഡ്സ്ട്രൈ​ക്കി​​ന്റെ ഫാ​ൽ​ക്ക​ൺ സെ​ൻ​സ​ർ സോ​ഫ്റ്റ്​​വെ​യ​റി​ലെ ത​ക​രാ​റാ​ണ് ലോ​ക​ത്തെ നി​ശ്ച​ല​മാ​ക്കി​യ​ത്. അ​മേ​രി​ക്ക, യു.​കെ, ഇ​ന്ത്യ, ആ​സ്ട്രേ​ലി​യ, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​തി​​​ന്റെ ആ​ഘാ​തം അ​നു​ഭ​വി​ച്ചു.

സോ​ഫ്റ്റ്​​വെ​യ​ർ അ​പ്ഡേ​റ്റി​ലെ പി​ഴ​വാ​ണ് പ്ര​ശ്ന​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും സൈ​ബ​ർ സു​ര​ക്ഷാ വീ​ഴ്ച​യോ സൈ​ബ​ർ ആ​ക്ര​മ​ണ​മോ അ​ല്ലെ​ന്നും ക്രൗ​ഡ്സ്ട്രൈ​ക്ക് സി.​ഇ.​ഒ ജോ​ർ​ജ് കു​ർ​ട്സ് പ​റ​ഞ്ഞു. പ്ര​ശ്ന​കാ​ര​ണം ക​ണ്ടെ​ത്തി​യ​താ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments