Saturday, September 7, 2024

HomeNewsIndiaകാർഗിൽ വിജയത്തിന് 25 വയസ്; വീരമൃത്യു വരിച്ച 527 ധീര ജവാന്മാർക്ക് സല്യൂട്ട്‌

കാർഗിൽ വിജയത്തിന് 25 വയസ്; വീരമൃത്യു വരിച്ച 527 ധീര ജവാന്മാർക്ക് സല്യൂട്ട്‌

spot_img
spot_img

ധീ​ര ജ​വാ​ന്മാ​രു​ടെ പോ​രാ​ട്ട​വീ​ര്യം ഹി​മാ​ല​യ​ത്തോ​ളം ഉ​യ​ര​ത്തി​ലെ​ത്തി​യ ഐ​തി​ഹാ​സി​ക​മാ​യ കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ന്റെ വി​ജ​യ​സ്മ​ര​ണ​ക്ക് അ​ര​നൂ​റ്റാ​ണ്ട്. ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ങ്ങ​ൾ കൈ​യ​ട​ക്കാ​ൻ പാ​ക് സൈ​നി​ക ജ​ന​റ​ൽ​മാ​രു​ടെ ബു​ദ്ധി​യി​ലു​ദി​ച്ച അ​പ​ക​ട​ക​ര​മാ​യ ആ​ശ​യ​ത്തെ അ​ട​പ​ട​ലം ത​ക​ർ​ത്ത് അ​തി​ർ​ത്തി​മ​ല​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി പാ​കി​സ്താ​ന് വീ​ണ്ടു​മൊ​രു പ​രാ​ജ​യം സ​മ്മാ​നി​ക്കാ​ൻ ഇ​ന്ത്യ​ൻ സേ​ന​ക്ക് സാ​ധി​ച്ചു.

ര​ണ്ട് മാ​സം നീ​ണ്ട ഓ​പ​റേ​ഷ​ൻ വി​ജ​യ് യു​ദ്ധ​ത്തി​നൊ​ടു​വി​ൽ തോ​ൽ​വി​യു​ടെ അ​പ​മാ​ന​മേ​റ്റ് പാ​ക് സൈ​ന്യം പി​ൻ​വാ​ങ്ങി​യ​പ്പോ​ൾ കാ​ർ​ഗി​ൽ വി​ജ​യ​മെ​ന്ന പു​തി​യൊ​രു യു​ദ്ധ​ച​രി​ത്രം കു​റി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. മൂ​ന്നു​മാ​സം നീ​ണ്ടു​നി​ന്ന യു​ദ്ധ​ത്തി​ൽ 527 ഇ​ന്ത്യ​ൻ സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചു.

1999ൽ ​മേ​യ് എ​ട്ടു​മു​ത​ൽ ജൂ​ലൈ 26 വ​രെ ക​ശ്മീ​ർ കാ​ർ​ഗി​ലി​ലെ ടൈ​ഗ​ർ ഹി​ൽ​സി​ലും നി​യ​ന്ത്ര​ണ​രേ​ഖ​യി​ലു​മാ​യി ന​ട​ന്ന​താ​ണ് ഐ​തി​ഹാ​സി​ക​മാ​യ കാ​ർ​ഗി​ൽ യു​ദ്ധം. ഓ​പ​റേ​ഷ​ൻ വി​ജ​യ് എ​ന്ന ധീ​രോ​ദാ​ത്ത ​ദൗ​ത്യ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ സേ​ന പാ​കി​സ്താ​ൻ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ തു​ര​ത്തി ടൈ​ഗ​ർ കു​ന്നു​ക​ൾ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments