ഐസ്‌വാള്‍ (മിസോറാം): മിസോറാമിലെ ഐസ്‌വാള്‍ ജില്ലാ കോടതിയില്‍ നിന്ന് 24 ലക്ഷത്തിലധികം രൂപ മോഷ്ടിച്ചതിന് 30കാരന്‍ അറസ്റ്റില്‍.
കോടതിയിലെ താല്‍ക്കാലിക ജോലിക്കാരനായ പ്രതി ജൂണ്‍ ഒന്നിന് സ്പെഷല്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സ് ആക്ട് കോടതിയിലെ സേഫ് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് പൊളിച്ച് പണം മോഷ്ടിക്കുകയായിരുന്നു. സൗത്ത് മിസോറാമിലെ ലുങ്ലെയ് പട്ടണത്തിലെ സുഹൃത്തിന്റെ വസതിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന്
ഐസ്‌വാള്‍ പൊലീസ് സൂപ്രണ്ട് രാഹുല്‍ അല്‍വാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഡംബര ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇയാള്‍ മോഷ്ടിച്ച തുക ഉപയോഗിച്ച് ഇരുചക്ര വാഹനവും വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കുടാതെ ബാങ്ക് അക്കൗണ്ടില്‍ 16.5 ലക്ഷം രൂപയും നിക്ഷേപിച്ചു. കസ്റ്റഡിയിലുള്ള പ്രതിയില്‍ നിന്ന് 36,000 രൂപ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.