ന്യൂദല്‍ഹി : ലൈംഗിക പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം കഴിവതും ഒരൊറ്റ സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശവുമായി സുപ്രീംകോടതി . അതിജീവിതയ്ക്ക് കഠിനമാകുന്ന വിധത്തിലുള്ള നടപടികള്‍ ഉണ്ടാകാന്‍ പാടില്ല.
ഇത്തരം കേസുകള്‍ അതിസൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും കോടതി അറിയിച്ചു.
പീഡനക്കേസുകളില്‍ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കില്‍ ഒരൊറ്റ സിറ്റിങ്ങില്‍ തന്നെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ പ്രസ്താവന.
നടപടികളില്‍ അതിജീവിതയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഒന്നും പാടില്ല. വിസ്താരത്തില്‍ എതിര്‍ഭാഗം അഭിഭാഷകര്‍ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താന്‍. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഒഴിവാക്കണം.
അതിജീവിത കോടതിയിലെത്തി മൊഴി നല്‍കുമ്ബോള്‍ പ്രതിയെ കാണാതിരിക്കാന്‍ വേണ്ട നടപടികള്‍ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്