ന്യൂഡല്‍ഹി: എയിംസ് ആശുപത്രികൾ ഇനി സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിൽ അറിയപ്പെടും . 23 എയിസിന്റെയും പേരിൽ മാറ്റം വരും . പുര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമോ, ഭാഗികമായി പ്രവര്‍ത്തനക്ഷമമോ, നിര്‍മ്മാണത്തിലിരിക്കുന്നതോ ആയ എല്ലാ എയിംസിനും പ്രത്യേക പേരുകള്‍ നല്‍കാനുള്ള നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയതായി റിപ്പോര്‍ട്ട്.
പ്രാദേശിക പോരാളികള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, ചരിത്രസംഭവങ്ങള്‍, പ്രദേശത്തെ സ്മാരകങ്ങള്‍, വ്യതിരിക്തമായ ഭൂമിശാസ്ത്രപരമായ ഐഡന്റിറ്റി എന്നിവയെ അടിസ്ഥാനമാക്കി ഡല്‍ഹി എയിംസ് ഉള്‍പ്പെടെ എല്ലാ എയിംസ് ആശുപത്രികള്‍ക്കും പ്രത്യേക പേരുകള്‍ നല്‍കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ശക്തമാക്കി.