Friday, November 8, 2024

HomeNewsIndiaഭര്‍ത്താവിന്റെ ഓഫീസില്‍ ചെന്ന് ചീത്ത വിളിക്കുന്നത് ക്രൂരത; വിവാഹമോചനം അനുവദിച്ച്‌ കോടതി

ഭര്‍ത്താവിന്റെ ഓഫീസില്‍ ചെന്ന് ചീത്ത വിളിക്കുന്നത് ക്രൂരത; വിവാഹമോചനം അനുവദിച്ച്‌ കോടതി

spot_img
spot_img

ഭാര്യ പതിവായി ഭര്‍ത്താവിന്റെ ഓഫീസ് സന്ദര്‍ശിച്ച്‌ അയാളെ ചീത്ത വിളിക്കുന്നതും അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി .


കുടുംബ പ്രശ്നം പരിഹരിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പുരുഷന് വിവാഹമോചനം അനുവദിച്ച റായ്പൂര്‍ കുടുംബകോടതി വിധി ഹൈക്കോടതി ശരിവക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ ഗൗതം ഭാദുരി, രാധാകിഷന്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. കുടുംബകോടതിയുടെ വിവാഹ മോചന ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ അപ്പീലില്‍ വിധി പറയുന്നതിനിടെയായിരുന്നു സംഭവം.

സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥനായ ഭര്‍ത്താവിനെതിരെ യുവതി മന്ത്രിയോട് പരാതി പറഞ്ഞു. കൂടാതെ യാതൊരു കാരണങ്ങളുമില്ലാതെ സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ട് എന്ന് സ്ത്രീ ആരോപിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments