ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളും അവസാനിപ്പിച്ച് ചീഫ് ജസ്റ്റിസ് യു.യു.ലളിത്.
ഗുജറാത്ത് കലാപ കേസുകള്‍ കാലഹരണപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബാബറി മസ്ജിദ് കേസില്‍ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കോടതി അലക്ഷ്യ നടപടികളും അവസാനിപ്പിച്ചു.
ഗുജറാത്ത് കലാപത്തിനിടെ ഉണ്ടായ സംഭവങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഒമ്ബത് കേസുകളാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അവസാനിപ്പിച്ചത്.
ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ സുപ്രിംകോടതി എസ്.ഐ.ടിക്ക് രൂപം നല്‍കിയിരുന്നു. എസ്.ഐ.ടി അന്വേഷണത്തിനൊടുവില്‍ സുപ്രീംകോടതി അന്തിമ വിധിയും പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍ ഇനിയും ഗുജറാത്ത് കേസുകള്‍ തുടരേണ്ട സാഹചര്യമില്ലെന്നും ആ കേസുകള്‍ കാലഹരണപ്പെട്ടുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കലാപവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന ഒമ്ബത് കേസുകളില്‍ എട്ടെണ്ണത്തില്‍ വിചാരണ പൂര്‍ത്തിയായതായും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസായി യു.യു.ലളിത് ചുമതലയേറ്റതിന് പിന്നാലെയാണ് ഈ തീരുമാനങ്ങള്‍. ബാബറി മസ്ജിദ് ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരായി ഉണ്ടായിരുന്ന കോടതി അലക്ഷ്യ കേസും സുപ്രീംകോടതി അവസാനിപ്പിച്ചു.
എല്‍കെ അദ്വാനി, മുരളീ മനോഹര്‍ജോഷി, ഉമാഭാരതി ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കോടതി അലക്ഷ കേസാണ് അവസാനിപ്പിച്ചത്. അയോദ്ധ്യ. തര്‍ക്കത്തില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞ സാഹചര്യത്തില്‍ ഇനി കോടതി അലക്ഷ്യ കേസിന്‍റെ ആവശ്യമില്ലെന്നാണ് ചീഫ് ജസ്റ്റിസിന്‍റെ തീരുമാനം. മാത്രമല്ല, ഹര്‍ജി നല്‍കിയ മുഹമ്മദ് അസ്ലാം പത്ത് വര്‍ഷം മുമ്ബ് മരിച്ചു. ഈ ഹര്‍ജി നേരത്തെ പരിഗണിക്കണമായിരുന്നുവെന്നും ഇപ്പോള്‍ കാലഹരണപ്പെട്ടെന്നും കോടതി വ്യക്തമാക്കി.